18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍; രജിസ്‌ട്രേഷന് ഇന്ന് തുടക്കം

Update: 2021-04-28 03:57 GMT

കോഴിക്കോട്: 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍; നല്‍കുന്നതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മേയ് ഒന്ന് മുതലാണ് വാക്സിനേഷന്‍ ആരംഭിക്കുക. അതേസമയം മേയ് ഒന്നിന് വക്സിനേഷന്‍ സാധ്യമാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. വാക്സിന്റെ ലഭ്യതക്കുറവാണ് ഇതിന് കാരണം.


45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ പല സംസ്ഥാനങ്ങളിലും മുടങ്ങിയ അവസ്ഥയുണ്ടായിരുന്നു. ചത്തീസ്ഗഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥനങ്ങള്‍ വാക്സിന്റെ ലഭ്യത കുറവുകൊണ്ട് മേയ് 1 ന് വാക്സിനേഷന്‍ ആരംഭിക്കാനാകില്ലെന്ന നിലപാടിലാണ്. കേരളം ആന്ധ്രാപ്രദേശ്, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്സിന്‍ കിട്ടിയില്ലെങ്കില്‍ ദൗത്യം തടസപ്പെടും. രണ്ട് ലക്ഷത്തി അന്‍പതിനായിരം ഡോസ് വാക്സിന്‍ മാത്രമേ സംസ്ഥാനത്തിന്റെ പക്കലുള്ളൂ എന്ന് പഞ്ചാബ് വ്യക്തമാക്കുന്നു.


എന്നാല്‍, മേയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.




Tags:    

Similar News