കല്‍പ്പറ്റ: കൊവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി 683 പട്ടികവര്‍ഗക്കാരെ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കി. വീടുകളിലും ജില്ലാ ഭരണകൂടം ഒരുക്കിയ സ്ഥാപനങ്ങളിലുമാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 416 പുരുഷന്മാരും 267 സ്ത്രീകളുമുണ്ട്. വൈത്തിരിയില്‍ 48 സ്ത്രീകളും 6 പുരുഷന്മാരും മാനന്തവാടിയില്‍ 286 പുരുഷന്മാരും 243 സ്ത്രീകളും സുല്‍ത്താന്‍ ബത്തേരിയില്‍ 82 പുരുഷന്മാരും 18 സ്ത്രീകളുമാണുള്ളത്. ഇവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ഭക്ഷ്യവിതരണത്തിനുമായി പട്ടികവര്‍ഗം, പൊലീസ്, ആരോഗ്യ വകുപ്പുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.