കൊവിഡ്: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ്
തിരുവനന്തപുരം: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലിസ് കര്‍ശന നടപടിയെടുക്കും. ഇത്തരക്കാരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് നടത്താന്‍ ഡിജിപി നിര്‍ദേശം നല്കി. പൊലീസ് ആസ്ഥാനത്തെ ഹൈടെക് െ്രെകം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നീ വിഭാഗങ്ങള്‍ സൈബര്‍ പട്രോളിങ് നടത്തും.
തെറ്റായ നിരവധി സന്ദേശങ്ങളും വാര്‍ത്തകളുമാണ് കൊവിഡിനെയും വാക്സിനേഷനെയും കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടാനാണ് പൊലീസിന്റെ തീരുമാനം.