സിപിഎം ഓഫിസ് ഭാരവാഹിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം

Update: 2025-03-29 00:29 GMT
സിപിഎം ഓഫിസ് ഭാരവാഹിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം

തിരുവല്ല: സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഭാരവാഹിയെ മഹിള അസോസിയേഷന്‍ ഭാരവാഹി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപണം. വിഷയം പറഞ്ഞ് തീര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ലാ സെക്രട്ടറിയുടേയും സംസ്ഥാന സമിതി അംഗത്തിന്റെയും സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് ഏരിയാ കമ്മിറ്റി ഓഫീസ് ഭാരവാഹിയായ യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിനിടെ ജാതി അധിക്ഷേപം നടന്നതായാണ് പരാതി ഉയര്‍ന്നത്.

Similar News