വര്‍ഗീയതയ്‌ക്കെതിരേ സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്

Update: 2022-01-06 08:06 GMT

മാള: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയതയ്‌ക്കെതിരേ സിപിഎം വിവിധ ഇടങ്ങളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. അഷ്ടമിച്ചിറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുതിപാലയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗം യുകെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പികെ സുകുമാരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി കെ അരവിന്ദന്‍, ലോക്കല്‍ സെക്രട്ടറി അരുണ്‍പോള്‍, കെവി ഡേവിസ്, സിഐടിയു നേതാവ് പികെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഎം മാള ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന കൂട്ടായ്മ പാര്‍ട്ടി ഏരിയാ കമ്മറ്റിയംഗം സിഎസ് രഘു ഉദ്ഘാടനം ചെയ്തു. കെഎന്‍ രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. മാള ലോക്കല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ജോണ്‍ കെന്നഡി, പിഒ ഷാജി, ഗില്‍ഷ ശിവജി തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഎം കൊടകര സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ നടത്തിയ ബഹുജന കൂട്ടായ്മ സിപിഎം ജില്ലാ കമ്മിറ്റി അംഗം ടിഎ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സിഎം ബബീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസി വേലായുധന്‍, അമ്പിളി സോമന്‍, കെജി രജീഷ്, ടികെ പത്മനാഭന്‍, ശ്യംഭവി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഎം ആളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളൂര്‍ സെന്ററില്‍ നടത്തിയ ബഹുജന കൂട്ടായ്മ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ഡേവിസ് ഉദ്ഘാടനം ചെയ്തു. മാള ഏരിയ കമ്മിറ്റി അംഗം കെആര്‍ ജോജോ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഐഎന്‍ ബാബു, എആര്‍ ഡേവീസ്, രതി സുരേഷ്, കെപി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചാലക്കുടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന കൂട്ടായ്മ സിപിഎം സെക്രട്ടറിയേറ്റംഗം യുപി ജോസഫ് ഉദ്ഘാടനം ചെയ്തു. സിഎസ് വിനു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഐ അജിതന്‍, കെടി വാസു തുടങ്ങിയവര്‍ സംസാരിച്ചു.



Tags:    

Similar News