തിരുവനന്തപുരം: മുസ്‌ലിം ലീഗിന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രശംസ. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന്റേത് കൃത്യമായ നിലപാടായിരുന്നു. ആര്‍എസ്പിയും ശരിയായ നിലപാടെടുത്തു. യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ഇതോടെ നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടിവന്നു- അദ്ദേഹം പറഞ്ഞു.
മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യും. മതനിരപേക്ഷമായ എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യും. എന്നാല്‍, ഇത് മുന്നണിയിലേക്കുള്ള ക്ഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ വെള്ളിയാഴ്ച പറഞ്ഞത്.