തിരുവനന്തപുരം: ക്രിമിനല്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഒരു പോലിസ് ഉദ്യോഗസ്ഥനെ കൂടി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊച്ചി സിറ്റി പോലിസിലെ എഎസ്‌ഐ ഗിരീഷ് ബാബുവിനെയാണു പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.