പ്രധാനമന്ത്രിക്കെതിരേ ട്വിറ്ററില്‍ വിമര്‍ശനം; മാധ്യമപ്രവര്‍ത്തകനെ ആജ് തക്ക് പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: പ്രശസ്ത ഫോട്ടോഗ്രഫര്‍ ദാനിഷ് സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു. ആജ് തക്കിലെ മീരാ സിങ്ങിനെയാണ് പ്രധാനമന്ത്രിക്കെതിരേ ട്വീറ്റ് ചെയ്തതിന് സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടത്.
പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ ഉപദേശിക്കുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രധാനമന്ത്രിപദത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ഉപദേശിക്കണമെന്നതായിരുന്നു ആദ്യത്തെ ട്വീറ്റ്. രണ്ടാമത്തെ ട്വീറ്റില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്നായിരുന്നു എഴുതിയത്.
പുറത്താക്കപ്പെട്ടതിനു ശേഷം ചെയ്ത സിങ് വൈകാരികമായി നിരവധി ട്വീറ്റുകള്‍ ചെയ്തു.
''ജനങ്ങള്‍ അവരുടെ ബിരുദങ്ങളും ഗവേഷണങ്ങളും അവരുടെ മാതൃകകള്‍ക്കുവേണ്ടി ചെലവഴിക്കും. എനിക്കാവട്ടെ ഇന്ത്യ ടുഡെയില്‍ നിന്ന് ലഭിച്ച എന്റെ പിരിച്ചുവിടന്‍ നോട്ടിസല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ട് എന്റെ പിരിച്ചുവിടല്‍ നോട്ടിസ് എന്റെ സുഹൃത്ത് ദാനിഷ് സിദ്ദിഖിന് സമര്‍പ്പിക്കുന്നു''- മറ്റൊരു ട്വീറ്റില്‍ പറയുന്നു.
ഇന്ത്യ ടുഡെയുടെ നടപടിക്കെതിരേ നിരവധി മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചു. നട്ടെല്ലില്ലാത്ത ചാനലെന്നും വിമര്‍ശനമുയര്‍ന്നു.