കോഴിക്കോട്:വിലങ്ങാട് മേഖലയില്‍ ശക്തമായ ചുഴലി കാറ്റ്.വീടുകള്‍ക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങള്‍ കടപുഴകി വീണു.ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി.വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്.
രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്.സംസ്ഥാനത്തിന്ന് മധ്യവടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍, മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.