ചുഴലിക്കാറ്റും വെള്ളപ്പൊക്കവും: വിയറ്റ്‌നാമില്‍ ആയിരങ്ങള്‍ ഭവനരഹിതരായി

കഴിഞ്ഞ ആറ് ആഴ്ചയായി വിയറ്റ്‌നാമില്‍ വാംകോ ചുഴലിക്കാറ്റ് തുടരുന്നുണ്ട്.

Update: 2020-11-14 16:21 GMT

ഹനോയി: ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം വിയറ്റ്‌നാമില്‍ ആയിരങ്ങള്‍ ഭവനരഹിതരായി. മണിക്കൂറില്‍ 100 കിലോമീറ്റര്‍ ലേഗതയില്‍ വീശിയടിക്കുന്ന വാംകോ ചുഴലിക്കാറ്റ് വിയറ്റ്‌നാമിലെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. വിമാനത്താവളങ്ങള്‍ അടച്ചു, ബീച്ചുകളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പു നല്‍കി. മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തി.

കഴിഞ്ഞ ആറ് ആഴ്ചയായി വിയറ്റ്‌നാമില്‍ വാംകോ ചുഴലിക്കാറ്റ് തുടരുന്നുണ്ട്. മധ്യ വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 159 പേര്‍ മരിച്ചു. 70 പേരെ കാണാതായിട്ടുണ്ട്. കടുത്ത കാലാവസ്ഥ 400,000 ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്‌ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റികള്‍ പറയുന്നു. റോഡുകളും പാലങ്ങളും ഒഴുകിപ്പോയി, വൈദ്യുതി വിതരണം തടസ്സപ്പെട്ടു, ഭക്ഷ്യവിളകള്‍ നശിപ്പിക്കപ്പെട്ടു, കുറഞ്ഞത് 1,50,000 പേരെ ഭക്ഷ്യക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്.

''മധ്യ വിയറ്റ്‌നാമില്‍ താമസിക്കുന്ന എട്ട് ദശലക്ഷത്തിലധികം ആളുകള്‍ക്ക് വിശ്രമം ലഭിച്ചിട്ടില്ല,'' വിയറ്റ്‌നാം റെഡ്‌ക്രോസ് സൊസൈറ്റി പ്രസിഡന്റ് എന്‍യുഎന്‍ തി സുവാന്‍ തു പറഞ്ഞു. ''ഓരോ തവണയും അവര്‍ തങ്ങളുടെ ജീവിതവും ഉപജീവനവും പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍, മറ്റൊരു കൊടുങ്കാറ്റില്‍ അവര്‍ തളര്‍ന്നുപോകുന്നു.' അദ്ദേഹം പറഞ്ഞു.

Tags:    

Similar News