
ലഖ്‌നോ: മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഇന്നലെയാണ് തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഇരുപത്തഞ്ചോളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിയാനുണ്ടെന്നും പോലിസ് അറിയിച്ചു.
പരിക്കേറ്റവരെ മഹാകുംഭ് നഗറിലെ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.