ഇരുവഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.

Update: 2025-03-15 17:43 GMT

കോഴിക്കോട് | തിരുവമ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥി പൊന്നാങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെയും സുവർണയുടെയും മകൻ അജയ് ഷിബു (15) ആണ് മരിച്ചത്. സ്കൂളിനു സമീപത്തുള്ള ഇരുവഞ്ഞി പുഴയിലെ കുമ്പിടാൻ കയത്തിലാണ് അപകടം.എസ്‌എസ്എൽസി പരീക്ഷയ്ക്കുള്ള പ്രത്യേക ക്ലാസിനു ശേഷം സ്കൂളിൽനിന്നു വീട്ടിലേക്ക് പോകുന്ന വഴിയിൽ സുഹൃത്തുക്കളുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അജയ്, കയത്തിൽ മുങ്ങി പോകുകയായിരുന്നു. മറ്റു കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: അനഘ.

Similar News