മുഫീദയുടെ മരണം; എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

Update: 2022-09-06 15:00 GMT
മുഫീദയുടെ മരണം; എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

കല്‍പ്പറ്റ: തരുവണ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദയുടെ ദാരുണ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുക, കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തരുവണയില്‍ പ്രതിഷേധ സംഗമം നടത്തി.

എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം എ യൂസുഫ് ഉദ്ഘാടനം ചെയ്തു. പി കെ നൗഫല്‍ അധ്യക്ഷത വഹിച്ചു. മുഫീദയുടെ മകന്‍ സാദിഖ്, സല്‍മ, മുസ്തഫ, അസീസ് സംസാരിച്ചു. മുനീര്‍ പി മുസ്തഫ കെ ജമാല്‍, എം നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു

Tags: