റോയിട്ടേഴ്‌സ് ഫോട്ടോഗ്രഫറുടെ മരണം; താലിബാനെതിരേ ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കള്‍ അന്താരാഷ്ട്ര കോടതിയിലേക്ക്

Update: 2022-03-22 11:30 GMT

ന്യൂഡല്‍ഹി: റോയിട്ടേഴ്‌സ് ഫോട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കള്‍ താലിബാനെതിരേ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നു. കുടുംബം ഏര്‍പ്പെടുത്തിയ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.

പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ സിദ്ദിഖിയെ കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍വച്ച് താലിബാന്‍ സേനാംഗങ്ങളാണ് വെടിവച്ചുകൊന്നത്. സ്പിന്‍ ബോള്‍ഡാക്ക് തിരിച്ചുപിടിക്കുന്ന ശ്രമത്തിനിടയിലാണ് വെടിവയ്പ് നടന്നത്.

താലിബാന്റെ ആറ് നേതാക്കളും അജ്ഞാതനായ മറ്റൊരു നേതാവുമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുളളതെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ അവി സിങ് പറഞ്ഞു. യുദ്ധരംഗങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഇന്ത്യക്കാരനും ഫോട്ടോ ജേര്‍ണലിസ്റ്റായ തന്റെ മകനെ കൊലപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ ആരോപണം.

താലിബാനും യുഎസ്സും തമ്മിലുള്ള യുദ്ധം നേരിട്ട് പകര്‍ത്താനാണ് സിദ്ദിഖി അഫ്ഗാനിലെത്തിയത്.  

Tags:    

Similar News