ബിജെപിയെ പരാജയപ്പെടുത്തി: 'അമുലി' ന്റെ നിയന്ത്രണം ഇനി കോണ്‍ഗ്രസിന്

ബോര്‍ഡിലേക്കു മല്‍സരിച്ച അമുല്‍ വൈസ് ചെയര്‍മാന്‍ കൂടിയായ ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്രസിങ് പാര്‍മര്‍ 93-ല്‍ 93 വോട്ടും നേടി.

Update: 2020-09-01 05:47 GMT

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ പാലുല്‍പ്പാദക സംഘമായ അമുല്‍ ഡയറി എന്നറിയപ്പെടുന്ന കൈര ഡിസ്ട്രിക്റ്റ് കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ അട്ടിമറിച്ചു. ഡയറക്ടര്‍ ബോര്‍ഡിലേക്ക് 11 ബ്ലോക്കുകളെ പ്രതിനിധീകരിച്ച് നടത്തിയ തെരഞ്ഞെടുപ്പില്‍ എട്ടിലും കോണ്‍ഗ്രസ് വിജയിച്ചു.

ബോര്‍ഡിലേക്കു മല്‍സരിച്ച അമുല്‍ വൈസ് ചെയര്‍മാന്‍ കൂടിയായ ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്രസിങ് പാര്‍മര്‍ 93-ല്‍ 93 വോട്ടും നേടി. ആനന്ദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ കാന്തി സോധ പാര്‍മര്‍ 41 വോട്ടുകള്‍ നേടി വിജയിച്ചു. ഖംഭട്ടില്‍ നിന്ന് സിത പാര്‍മര്‍, പെട്ലാദില്‍ നിന്ന് വിപുല്‍ പട്ടേല്‍, കത്ലാലില്‍ നിന്ന് ഘേല സാല, ബാലസിനറില്‍ നിന്ന് രാജേഷ് പഥക്, മഹെംദാവാദില്‍ നിന്ന് ഗൗതം ചൗഹാന്‍ എന്നിവരും കോണ്‍ഗ്രസ് പാനലിലെ മറ്റു വിജയികളാണ്. 99.71 ശതമാനമായിരുന്നു പോളിങ്ങ്. 

Tags:    

Similar News