നിര്‍മാണത്തിലെ അപാകത; പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു

Update: 2022-07-03 09:53 GMT

കൊല്ലം: കനത്ത മഴയില്‍ പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തി തകര്‍ന്നു. പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിനെ സംരക്ഷിക്കാന്‍ കെട്ടിയ ഗാബിയന്‍ ഭിത്തി തകര്‍ന്ന് കല്ലടയാറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.


 നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഭിത്തി തകരാന്‍ കാരണമെന്ന് ഇതിനോടകം തന്നെ പരാതികള്‍ ഉയര്‍ന്നുവന്നു. വളരെ ശക്തമായും ഉറപ്പോടെയും നിര്‍മിക്കേണ്ടതാണ് ഗാബിയന്‍ ഭിത്തി. കല്ലടയാറ്റിലെ ഒഴുക്ക് അതിശക്തമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. തകരാത്ത ഭിത്തി തകര്‍ന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അന്വേഷണം വേണമെന്നും അഴിമതി പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News