കഞ്ചാവ് കേസിലെ പ്രതികള്‍ എക്‌സൈസ് ഓഫിസ് അടിച്ചുതകര്‍ത്തു

നരയംകുളം സ്വദേശി ലതീഷ്, കായണ്ണ സ്വദേശി ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഓഫിസില്‍ അതിക്രമിച്ച് കയറി കൈയേറ്റം നടത്തിയതെന്നും ഓഫിസിന്റെ ബോര്‍ഡുകളും ചില്ലുകളും തകര്‍ത്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Update: 2021-09-22 15:29 GMT

പേരാമ്പ്ര: കഞ്ചാവ് കേസിലെ പ്രതികള്‍ എക്‌സൈസ് ഓഫിസ് അടിച്ചു തകര്‍ത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസാണ് വൈകീട്ടോടെ അടിച്ചു തകര്‍ത്തത്.നരയംകുളം സ്വദേശി ലതീഷ്, കായണ്ണ സ്വദേശി ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഓഫിസില്‍ അതിക്രമിച്ച് കയറി കൈയേറ്റം നടത്തിയതെന്നും ഓഫിസിന്റെ ബോര്‍ഡുകളും ചില്ലുകളും തകര്‍ത്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആക്രമണം നടത്തിയ ലതീഷ് ഓടി രക്ഷപ്പെട്ടു. ശ്യാമിനെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News