എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്ക് 30 വര്‍ഷം വീതം തടവ്
പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 30 വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിനീഷ്, പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.