വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

Update: 2022-12-04 15:41 GMT

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. അത്യാവശ്യമല്ലാത്ത നിര്‍മാണ, കെട്ടിടം പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റി(സിഎക്യുഎം) ന്റേതാണ് തീരുമാനം. കഴിഞ്ഞ മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ വായു ഗുണനിലവാരം 400 ന് മുകളിലാണ്.

ഡല്‍ഹിയിലെ അവശ്യ പദ്ധതികള്‍ ഒഴികെയുള്ള എല്ലാ നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ മാസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വായു മലിനീകരണ തോത് കുറഞ്ഞതോടെ ആ നിരോധനം പിന്നീട് പിന്‍വലിക്കുകയും ചെയ്തു. വീണ്ടും നിരോധനം ഏര്‍പ്പെടുത്തേണ്ട രീതിയിലേക്ക് വായുമലിനീകരണ തോത് വര്‍ധിച്ചിരിക്കുകയാണ്. നവംബര്‍ നാലിന് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണ തോത് 447 എന്ന 'ഗുരുതരമായ' സ്ഥിതിവിശേഷത്തിലെത്തിയിരുന്നു.

Tags:    

Similar News