ചുമതലകൾ കൈമാറി അരവിന്ദ് കെജ് രിവാൾ; സുനിത കെജ് രിവാളിനോട് സജീവരാഷ്ട്രീയത്തിലിറങ്ങേണ്ടെന്നും നിർദേശം

Update: 2024-06-03 05:45 GMT

ന്യൂഡല്‍ഹി: ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ രണ്ടാം നിര നേതൃത്വത്തിലേക്ക് പാര്‍ട്ടി, സര്‍ക്കാര്‍ ഭരണ നിര്‍വഹണ ചുമതല കൈമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപന ചുമതലയും നല്‍കി. അതേ സമയം, സഞ്ജയ് സിംഗിനെ ചുമതലകള്‍ ഏല്‍പിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിന്റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ് രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജരിവാള്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News