കൈക്കൂലി വാങ്ങി; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

Update: 2024-11-20 10:38 GMT


വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിലായി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ഉല്ലല സ്വദേശി ടി കെ സുഭാഷ് കുമാറാണ് പിടിയിലായത്.വസ്തുവിൻ്റെ പോക്കുവരവ് ചെയ്യുന്നതിന് പ്രവാസി മലയാളിയിൽ നിന്ന് 60,000 രൂപ കൈക്കൂലിയായി സുഭാഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. വൈക്കത്ത് എസ്ബിഐയുടെ എടിഎമ്മിൽനിന്ന് 25,000 രൂപ പിൻവലിച്ച് നൽകുന്നതിനിടെ സ്ഥലത്തെത്തിയ വിജിലൻസ് സുഭാഷ് കുമാറിനെ പിടികൂടുകയായിരുന്നു.

ഡെപ്യൂട്ടി തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രവാസി വിജിലൻസിൽ പരാതിപ്പെടുകയും അവർ നിർദേശിച്ച പ്രകാരം എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചു നൽകുമ്പോഴായിരുന്നു സുഭാഷ് കുമാർ പിടിയിലായത്. കോട്ടയം വിജിലൻസ് ഡിവൈഎസ്പിയാണ് സുഭാഷ് കുമാറിനെ വലയിലാക്കിയ സംഘത്തിന് നേതൃത്വം നൽകിയത്.

Tags:    

Similar News