കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ഭക്തജനപ്രവാഹം
വാരണാസി: വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രത്തില്‍ ക്ഷേത്ര ദര്‍ശനത്തിനും ഗംഗാസ്‌നാനത്തിനും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആയിരങ്ങള്‍ തടിച്ചുകൂടി. ഇന്ന് കാശി ക്ഷേത്രത്തിലെ വിശേഷദിവസമാണ്. അധികൃതര്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും എല്ലാം ലംഘിച്ചായിരുന്നു ഭക്തജനങ്ങള്‍ ഒഴുകിയെത്തിയത്.
ജനങ്ങള്‍ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍ റിപോര്‍ട്ട് ചെയ്തു. മിക്കവാറും പേര്‍ കൊവിഡ് മാസ്‌കുകള്‍ ധരിച്ചിരുന്നില്ല.
തനിക്ക് ശിവനമെ മാത്രമേ പേടിയുളളുവെന്നും അതുകൊണ്ട് മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ഒരു ഭക്തന്‍ പ്രതികരിച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പലരും ഇതേ മട്ടിലാണ് പ്രതികരിച്ചതത്രെ.
തങ്ങള്‍ പ്രാര്‍ത്ഥിക്കാനാണ് എത്തിയതെന്നും ഇത് സാവന്‍ മാസത്തിലെ വിശേഷ ദിനമാണെന്നും മാസ്‌ക് ആവശ്യമില്ലെന്നും മറ്റൊരു ഭക്തന്‍ പറഞ്ഞു.
കൊവിഡിനു മുന്നില്‍ എന്ത് കൊറോണയെന്നാണെത്രെ ഒരു പൂജാരി പ്രതികരിച്ചത്. ഞങ്ങള്‍ക്ക് കൊവിഡിനെ പേടിയില്ല. ഞങ്ങള്‍ സന്തോഷത്തിലാണെന്നും മറ്റൊരു ഭക്തന്‍ പറഞ്ഞു.