മാസ്‌ക് ധരിച്ചില്ല; യുവാവിന്റെ കാലിലും കൈയിലും ആണി അടിച്ചുകയറ്റി ഉത്തര്‍പ്രദേശ് പോലിസ്
ക്രൂരതക്ക് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശ് പോലിസ് ബറേലിയില്‍ റോഡരികിലിരുന്ന രഞ്ജിത് എന്ന യുവാവിനെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ച് ശരീരത്തില്‍ ഇരുമ്പാണി അടിച്ചു കയറ്റിയത്
ലഖ്‌നൗ: മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ യുവാവിന്റെ കാലിലും കൈയിലും പോലിസ് ആണി അടിച്ചു കയറ്റി. ശരീരത്തില്‍ തറച്ചു കയറിയ ആണിയുമായി അവശനായ യുവാവിന്റെ മാതാവാണ് പൊലീസിനെതിരെ പരാതിയുമായി സൂപ്രണ്ടിനെ സമീപിച്ചത്.
ക്രൂരതക്ക് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശ് പോലിസ് ബറേലിയില്‍ റോഡരികിലിരുന്ന രഞ്ജിത് എന്ന യുവാവിനെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ച് ശരീരത്തില്‍ ഇരുമ്പാണി അടിച്ചു കയറ്റിയത്. മാസ്‌ക് ധരിച്ചില്ല എന്നതായിരുന്നു ഇയാള്‍ ചെയ്ത കുറ്റമെന്ന് പോലിസ് പറയുന്നു.
വീടിനു പുറത്ത് റോഡരികില്‍ ഇരുന്ന മകനെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് പോലിസ് പിടിച്ചുകൊണ്ടു പോയതായി മാതാവ് അറിഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇവരോട് മകനെ വിട്ടയച്ചു എന്നാണ് പറഞ്ഞത്. പിന്നീട് നടത്തിയ തെരച്ചിലില്‍ യുവാവിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.