'റൂള്‍ ബുക്ക് എറിഞ്ഞോ? ഫൂട്ടേജുണ്ടോ?': ആരോപണം തള്ളി തൃണമൂല്‍ എംപി ഡെറക് ഒബ്രിയാന്‍

Update: 2021-12-21 19:22 GMT

ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്‍മാനുനേരെ റൂള്‍ ബുക്ക് എറിഞ്ഞെന്ന ആരോപണത്തിന് നേരിട്ട് മറുപടി പറയാതെ തൃണമൂല്‍ നേതാവും രാജ്യസഭാ എംപിയുമായ ഡെറക് ഒബ്രിയാന്‍. തിരഞ്ഞെടുപ്പ് ഭേദഗതി നിയമം ചര്‍ച്ച ചെയ്യുന്ന സയമത്ത് റൂള്‍ ബുക്കിനനുസരിച്ചല്ല ബില്ല് അവതരിപ്പിച്ചതെന്നാരോപിച്ച് ഒബ്രിയാന്‍ റൂള്‍ ബുക്ക് എറിഞ്ഞെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ താന്‍ എറിഞ്ഞതിന്റെ ഫൂട്ടേജ് ഉണ്ടോ എന്നും സര്‍ക്കാര്‍ എന്തും പറയുമെന്നുമായിരുന്നു ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ വിശദീകരണം.

ശരിക്കും ഞാന്‍ എറിഞ്ഞോ? ആരോ റൂള്‍ ബുക്ക് ഏറിഞ്ഞു. പാര്‍ലമെന്റ് കത്തിയോ. മോദിയും ഷായും ഒരു കത്തിയുമായി പാര്‍ലമെന്റിനു ചുറ്റും ഓടിനടക്കുകയാണ്- അദ്ദേഹം പരിഹസിച്ചു.

12 എംപിമാര്‍ പുറത്തിരിക്കുകയാണ്. 700 കര്‍ഷകര്‍ കൊലചെയ്യപ്പെട്ടു. ആരാണത് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

റൂള്‍ ബുക്ക് എറിഞ്ഞതിനാണോ സസ്‌പെന്‍ഡ് ചെയ്തതെന്ന ചോദ്യത്തിന് ഈ സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഭേദഗതി ബില്ല്, 2021 തിങ്കളാഴ്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തിരുന്നു. റൂള്‍ ബുക്ക് പറയുന്നതനുസരിച്ചല്ല ബില്ല് സഭയിലെത്തിച്ചതെന്ന് ഡെറക് നിരവധി തവണ വാദിച്ചു. റൂള്‍ ബുക്കില്‍ നിന്ന് ഉദ്ധരിച്ച് തന്റെ ഭാഗം സമര്‍ത്ഥിക്കുകയും ചെയ്തു. സര്‍ക്കാര്‍ വഴങ്ങിയില്ല.

ആധാറിനെയും വോട്ടര്‍ ഐഡിയെയും ബന്ധിപ്പിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസവും സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. 

Tags:    

Similar News