സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ഇന്ത്യന്‍ അംബാസഡര്‍ സൗദി സിവില്‍ ഏവിയേഷന്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും രോഗശമന നിരക്കിലെ വര്‍ധനവും സൗദി അധികതരെ ബോധ്യപ്പെടുത്തി.

Update: 2020-12-02 06:04 GMT

റിയാദ്: കൊവിഡിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവെച്ച വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി മന്‍സൂരിയുമായി കൂടിക്കാഴ്ച നടത്തി. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ തമ്മില്‍ വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിക്കാനായിരുന്നു കൂടിക്കാഴ്ച്ച.


ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും രോഗശമന നിരക്കിലെ വര്‍ധനവും സൗദി അധികതരെ ബോധ്യപ്പെടുത്തി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മൂന്നാഴ്ചയായി വിമാനസര്‍വീസ് പുനരാരംഭിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍, വിദേശകാര്യ, ആരോഗ്യവകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരികയാണ്.




Tags:    

Similar News