അച്ചടക്ക നടപടിയുടെ ഭാഗമായി കൊണ്ടോട്ടി എസ്‌ഐയെ മാറ്റി
മാസ്‌ക് ധരിച്ചത് ശരിയല്ലെന്ന കാരണം പറഞ്ഞാണ് പ്രാദേശിക രാഷ്ട്രീയ നേതാവിനെ കസ്റ്റഡിയിലെടുത്തത്
കൊണ്ടോട്ടി: പ്രാദേശിക രാഷ്ട്രീയ നേതാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുയും അന്വേഷിക്കാനെത്തിയ മുന്‍ നഗരസഭാംഗത്തോട് അപമര്യാദയായി സംസാരിക്കുകയും ചെയ്ത എസ്‌ഐക്ക് മാറ്റം. കൊണ്ടോട്ടി എസ്‌ഐ കെ ആര്‍ റെമിനെയാണ് ഇന്നലെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.
മാസ്‌ക് ധരിച്ചത് ശരിയല്ലെന്ന കാരണം പറഞ്ഞാണ് പ്രാദേശിക രാഷ്ട്രീയ നേതാവിനെ കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടി ജനതാബസാറില്‍ തമസിക്കുന്ന കോണ്‍ഗ്രസ് എസ് നേതാവ് താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് എസ്.ഐ.റെനിന്‍ കസ്റ്റഡിയിലെടുത്തത്. ഇത് അന്വേഷിക്കാനെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗംത്തോടും എസ് ഐ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതോടെയാണ് എസ്.ഐക്കെതിരെ ഉടന്‍ തന്നെ നടപടിയെടുത്തത്.