തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. സംസ്ഥാനത്തെ 52 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി ഇതില്‍ നിന്ന് പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. 1600 രൂപയാണ് ഒരുമാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍.