ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ചുമതല്‍യേല്‍ക്കുന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ജെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും.
ഭരണകൂടവുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിനും ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും മറ്റ് പല രാജ്യങ്ങളെക്കാളും വളരെ പ്രയോജനകരമായ സ്ഥാനമാണിതെന്നും ജയശങ്കര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സന്ദര്‍ശന വേളയില്‍, യുഎസ് സന്ദര്‍ശിക്കുന്ന മറ്റ് ചില വിശിഷ്ട വ്യക്തികളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നത്. 2017 ജനുവരി മുതല്‍ 2021 ജനുവരി വരെ യുഎസിന്റെ 45-ാമത് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ജെഡി വാന്‍സ് പുതിയ യുഎസ് വൈസ് പ്രസിഡന്റാകുമെന്നാണ് സൂചനകള്‍.