ഇരട്ട വോട്ട് ആരോപണം: ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെടുത്തേക്കും
69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് മൂന്നു ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ നടപടികള്‍ക്കു സാധ്യത. ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ രേഖകളുടെ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നാണ് വിവരം. 66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണു കഴിഞ്ഞ ദിവസങ്ങളില്‍ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയത്.
69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരത്തില്‍ ആകെ 3.25 ലക്ഷത്തോളം ഇരട്ട വോട്ടുണ്ട്. ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നു സംശയിക്കണമെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും ഇന്നു പരാതി നല്‍കുമെന്നും രമേശ് പറഞ്ഞു.