നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരിക്കേസ്; തെളിവുകളുടെ അഭാവം ഉണ്ടെന്ന് പോലിസ്

Update: 2025-04-21 08:08 GMT
നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരിക്കേസ്; തെളിവുകളുടെ അഭാവം ഉണ്ടെന്ന് പോലിസ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരിക്കേസിൽ തെളിവുകളുടെ അഭാവം പ്രധാന പ്രശ്നം തന്നെയാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണർ പുട്ട വിമലാദിത്യ. നടനെതിരെ ക്രിത്യമായ തെളിവുകൾ ലഭിച്ചാലെ കൂടുതൽ അറസ്റ്റും നടപടികളിലേക്കും കടക്കൂവെന്ന് പോലിസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നും കേസിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പോലിസ് പറഞ്ഞു.

അതേസമയം പോലിസിനെ കണ്ട് ഭയന്നോടിയത് ഗുണ്ടകളാണെന്നു കരുതിയാണ് എന്ന ഷൈനിൻ്റെ മറുപടി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Tags:    

Similar News