മുരിങ്ങക്കായക്ക് പൊള്ളുന്ന വില; കിലോക്ക് 500 രൂപയായി

തമിഴ്‌നാട്ടില്‍നിന്നുള്ള മുരിങ്ങക്കായയുടെ വരവ് കുറഞ്ഞതോടെയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള വിലകൂടിയ ഇനങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Update: 2024-12-01 05:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മുരിങ്ങക്കായക്കും കാന്താരി മുളകിനും വന്‍ വിലക്കയറ്റം. ഒരു കിലോഗ്രാമിന് 500 രൂപയാണ് പച്ചക്കറി മാര്‍ക്കറ്റില്‍ ഇവയുടെ വില. തമിഴ്‌നാട്ടില്‍നിന്നുള്ള മുരിങ്ങക്കായയുടെ വരവ് കുറഞ്ഞതോടെയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള വിലകൂടിയ ഇനങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അരമീറ്ററോളം നീളം വരുന്ന 'ബറോഡ' മുരിങ്ങക്കായയാണ് ഇപ്പോള്‍ പ്രധാനമായും വിപണിയില്‍ എത്തുന്നത്. നാടന്‍ മുരിങ്ങക്കായ വിപണിയിലെത്തിയാല്‍ വില കുറയും.

ഇതിനോടൊപ്പം നേന്ത്രപ്പഴ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 45-50 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന്റെ വില ഇപ്പോള്‍ 70-80 രൂപയാണ്. പച്ചക്കായ(കറിക്കായ)യുടെ വില 35 രൂപയില്‍നിന്ന് 50 രൂപയായി.

Similar News