ഡിവൈഎഫ്‌ഐ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു; എസ്ഡിപിഐ

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലിസിന്റെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്.

Update: 2023-04-14 16:22 GMT

മാവേലിക്കര:പള്ളിയില്‍ നിന്നും ഇറങ്ങുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചതിലൂടെ ഡിവൈഎഫ്‌ഐ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്ന് എസ്ഡിപിഐ മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണം ആണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്നിട്ടുള്ളത്. മുന്‍ വൈരാഗ്യം മൂലമാണ് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷഹനാസ് ഷൗക്കത്തലി എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി ഷമീറിന്റെ വീട് അടിച്ച് തകര്‍ക്കുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഷഹനാസ് ഷൗക്കത്തലി.


വെട്ടിയാര്‍ മാങ്കാംകുഴി മേഖലയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇയാളുടെ നേതൃത്വത്തിലാണ്. തലക്കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എസ്ഡിപിഐ പ്രവര്‍ത്തകരെ ഷഹനാസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലിസിന്റെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്.എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്‌ഐ യുടെ കൈയ്യൂക്ക് രാഷ്ട്രീയത്തെ നിലക്ക് നിര്‍ത്താന്‍ പോലിസ് തയ്യാറാകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ ഗുണ്ടായിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.മണ്ഡലം പ്രസിഡന്റ് എം.എം.താഹിര്‍, സെക്രട്ടറി താഹ പ്ലാവിള, മജീദ് താമരക്കുളം, അഷ്‌റഫ് നെടുമ്പറത്തും വിള, ഷംനാദ് ചാരുംമൂട്, അനീഷ്, താജുദ്ദീന്‍ സംബന്ധിച്ചു.






Tags:    

Similar News