പെണ്ണ് പറയാറായോ എന്നതാണ് ഭാവം; ലീഗില്‍ ആണുങ്ങളുടെ ആള്‍ക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്നും എഎ റഹീം

നര്‍ക്കോട്ടിക്ക് ജിഹാദ് സംഘപരിവാര്‍ സൃഷ്ടി

Update: 2021-09-15 11:58 GMT
പെണ്ണ് പറയാറായോ എന്നതാണ് ഭാവം; ലീഗില്‍ ആണുങ്ങളുടെ ആള്‍ക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്നും എഎ റഹീം

തിരുവനന്തപുരം: ലീഗില്‍ ആണുങ്ങളുടെ ആള്‍ക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. പെണ്ണ് പറയാറായോ എന്ന ഭാവമാണ് ലീഗ് നേതൃത്വത്തിന്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറയണം. സ്ത്രീ വിരുദ്ധതയുടെ ബ്രാന്റ് അംബാസിഡറായി ലീഗ് നേതൃത്വം മാറിയെന്നും എഎ റഹീം പറഞ്ഞു.

ഇന്നത്തെ ലീഗില്‍ ആത്മാഭിമാനമുള്ള യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുടരാനാകില്ല. ലീഗിന്റേത് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനം. ലീഗിന്റെ ഭാഗമായി ഇപ്പോഴും നില്‍ക്കുന്നവരെ ഡിവൈഎഫ്‌ഐയിലേക്ക് സ്വാഗതം ചെയ്യേണ്ട കാര്യമില്ല. നര്‍ക്കോട്ടിക്ക് ജിഹാദ് സംഘപരിവാര്‍ സൃഷ്ടിയാണ്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസിനൊപ്പം തകര്‍ച്ചയുടെ പടുകുഴിയില്‍ വീഴുമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ റഹീം പറഞ്ഞു.

ലീഗ്-എംഎസ്എഫ് നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.


Tags:    

Similar News