ചാങ്‌ലാങ്: അരുണാചല്‍ പ്രദേശിലെ ചാങ്ലാങിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ചാങ്ലാങില്‍ നിന്ന് 402 കിലോമീറ്റര്‍ തെക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജന്‍സി അറിയിച്ചു.
ചൈനയിലെ യുനാനിലെ ഡാലിക്ക് സമീപം വൈകുന്നേരം 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി.എഫ്.സെഡ്) റിപോര്‍ട്ട് ചെയ്തു.