മ്യാൻമറിൽ ഭൂകമ്പം വിതച്ചത് കനത്ത നാശനഷ്ടം: ഉപഗ്രഹ ചിത്രങ്ങൾ പുറത്തിറക്കി ഐഎസ്ആർഒ

ന്യൂഡൽഹി: മാർച്ച് 28 ന് മ്യാൻമറിൽ ഉണ്ടായ ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കാണിക്കുന്ന, എർത്ത് ഇമേജിംഗ്, മാപ്പിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 പകർത്തിയ ചിത്രങ്ങൾ ഐഐസ്ആർഒ പുറത്തിറക്കി.ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറ അജൈൽ അഡ്വാൻസ്ഡ് ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3.
മണ്ഡലേ നഗരത്തിൽ ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ചു. സ്കൈ വില്ല, ഫയാനി പഗോഡ, മഹാമുനി പഗോഡ, ആനന്ദ പഗോഡ, മണ്ഡലേ സർവകലാശാല, മറ്റ് നിരവധി പ്രധാന ലാൻഡ്‌മാർക്കുകൾ എന്നിവയ്ക്ക് പൂർണ്ണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചു. സാഗൈംഗ് നഗരത്തിൽ, മാ ഷി ഖാന പഗോഡയിലും നിരവധി ആശ്രമങ്ങളിലും മറ്റ് കെട്ടിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായതായും റിപോർട്ടിൽ പറയുന്നു.
ഭൂകമ്പം, ഇൻ വാ സിറ്റിക്ക് സമീപമുള്ള ഇറവാഡി നദിയിലെ ചരിത്രപ്രസിദ്ധമായ അവ (ഇൻവാ) പാലത്തിന്റെ പൂർണമായ തകർച്ചയ്ക്ക് കാരണമായി. ഇറവാഡി നദിയിലെ വെള്ളപ്പൊക്ക സമതലങ്ങളിൽ വിള്ളലുകൾ, ഭൂമി വിള്ളലുകൾ, അനുബന്ധ ദ്രവീകരണം എന്നിവയും നിരീക്ഷിക്കപ്പെട്ടു. മാർച്ച് 28 ന് മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനവും ഉണ്ടായതായി ബഹിരാകാശ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലെയ്ക്കടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നും അവിടെ ' ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും അതിൽ പറയുന്നു. തലസ്ഥാനമായ നയ്പിഡാവിലും മറ്റ് പ്രദേശങ്ങളിലും ഭൂകമ്പം പ്രകമ്പനം സൃഷ്ടിച്ചു, ഇത് അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവ തകർന്നു. മ്യാൻമറിൽ മാത്രമല്ല, അയൽരാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടുവെന്നും റിപോർട്ടിൽ പറയുന്നു.