ഇക്കോ സെന്‍സിറ്റീവ് സോണ്‍: റിപോര്‍ട്ടില്‍ ഉള്‍പ്പെടാത്ത വിവരങ്ങള്‍ അറിയിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപോര്‍ട്ടിന്റെ സംക്ഷിപ്ത വിവരങ്ങളില്‍ അഭിപ്രായമുണ്ടെങ്കിലും ഇതില്‍ ഉള്‍പ്പെടാതെ പോയ വിവരങ്ങളുണ്ടെങ്കില്‍ അറിയിക്കാനും പൊതുജനങ്ങള്‍ക്ക് അവസരം.
റിപോര്‍ട്ടിന്റെ സംക്ഷിപ്തവും വിവരങ്ങള്‍ അറിയിക്കാനുള്ള പ്രൊഫോര്‍മയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.kerala.gov.in ലെ ഡോക്യുമെന്റ് വിഭാഗത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന ലിങ്കില്‍ ലഭ്യമാകും. പ്രൊഫോര്‍മ പൂരിപ്പിച്ച് ഡിസംബര്‍ 23നകം sezexpertcommittee@gmail.com ലേക്ക് അയയ്ക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭ്യമാക്കുകയോ വേണം. പഞ്ചായത്തുതല, വില്ലേജ്തല സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.