മാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി : മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇഡി നേരത്തെ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇഡി തേടിയിരുന്നു. എന്നാല്‍ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഇഡിക്ക് നല്‍കുന്നതില്‍ ഒളിച്ചുകളിക്കുകയാണ് സിഎംആര്‍എല്‍ ജീവനക്കാര്‍. ഇഡി ആവശ്യപ്പെട്ട വിവരം ആദായ നികുതിവകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ പരിശോധനയ്ക്ക് വിധേയമായതാണെന്ന് മൊഴി. ചോദ്യം ചെയ്യലിന് ഹാജരായ ജീവനക്കാരോട് വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ ഇഡി ആവശ്യപ്പെട്ട് വീണ വിജയന്റെ ഉടമസ്ഥതിയലുള്ള എക്‌സാലോജിക്കുമായി ഉണ്ടാക്കിയ കരാറും സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളുമാണ്.
എന്നാല്‍ കരാര്‍ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോഡ് 2023 ജൂണ്‍ 12 ന് പരിശോധനയ്ക്ക് വിധേയമാക്കി തീര്‍പ്പുണ്ടാക്കിയതാണെന്നും ഈ വിവരങ്ങള്‍ രഹസ്യ സ്വാഭാവത്തിലുള്ളതായതിനാല്‍ കൈമാറാനാകില്ലെന്നുമാണ് ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാറും സിഎഫ്ഒയും ആവര്‍ത്തിച്ചത്. ഇത് മറ്റൊരു ഏജന്‍സിക്കും പരിശോധിക്കാന്‍ കഴിയില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കരാറിന്റെ വിശദാംശങ്ങള്‍ തേടി കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ഇതിന് പിന്നാലെയാകും എക്‌സാലോജിക്കിലേക്ക് കടക്കുക. അതേ സമയം മാസപ്പടി കമ്പനികള്‍ തമ്മിലുള്ള ഇടപാടാണെന്നും സിപിഎം പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള രേഖള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പ്രധാന ആരോപണം.ഈ ഹരജി പരിഗണിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ നിസഹകരണം കോടതിയെ അറിയിക്കാനാണ് ഇഡിയുടെ നീക്കം.