ചെറിയപെരുന്നാള്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച അവധിയില്‍ മാറ്റമില്ല

Update: 2022-05-01 17:03 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയപെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഉറപ്പായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച അനുവദിച്ച അവധിയില്‍ മാറ്റമുണ്ടാകില്ല. ചൊവ്വാഴ്ച അവധിയായിരിക്കുമോയെന്ന് വ്യക്തമല്ല. അത് നാളെ തീരുമാനിക്കും.

ഇന്ന് മാസപ്പിറവി കാണുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടാവാത്തതുകൊണ്ട് റമദാന്‍ 30 പൂര്‍ത്തി ചൊവ്വാഴ്ചയായിരിക്കും ചെറിയപെരുന്നാളെന്ന് ഖാസിമാര്‍ അറിയിച്ചു.  ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയപെരുന്നാള്‍. 

Tags:    

Similar News