മധ്യപ്രദേശില്‍ കുഴല്‍ക്കിണറ്റില്‍ വീണ എട്ട് വയസ്സുകാരന്‍ മരിച്ചു

Update: 2023-03-15 12:54 GMT

ഭോപാല്‍: മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ കുഴല്‍ക്കിണറ്റില്‍ വീണ എട്ടുവയസ്സുകാരന്‍ മരിച്ചു. കുഴല്‍ക്കിണറ്റില്‍നിന്ന് കുട്ടിയെ പുറത്തെടുത്തിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 നാണ് കുട്ടി 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. 15 മണിക്കൂറിലധികമായി 43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എസ്ഡിആര്‍എഫിന്റെ മൂന്ന് ടീമുകളും എന്‍ഡിആര്‍എഫിന്റെ ഒരു ടീമും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News