തിരഞ്ഞെടുപ്പിൽ ക്രിത്രിമം; തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടു വീഴ്ച ചെയ്യുന്നു: രാഹുൽ ഗാന്ധി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ക്രിത്രിമം ചെയ്യാൻ ഇലക്ഷൻ കമ്മീഷൻ വിട്ടുവീഴ്ച ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് പരാമർശം.ബോസ്റ്റണിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മഹാരാഷ്ട്രയിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ മഹാരാഷ്ട്രയിൽ വോട്ട് ചെയ്തു, ഇത് ഒരു വസ്തുതയാണ്. വൈകുന്നേരം 5:30 ഓടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് ഒരു കണക്ക് നൽകി, ഏകദേശം 7:30 ഓടെ രണ്ട് മണിക്കൂറിനുള്ളിൽ 65 ലക്ഷം വോട്ടർമാർ വോട്ട് ചെയ്തു, ഇത് ഒരിക്കലും നടക്കാത്ത ഒന്നാണ് ' രാഹുൽ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് തങ്ങൾക്ക് വളരെ വ്യക്തമാണെന്നും സിസ്റ്റത്തിൽ എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിയ ഇലക്ഷൻ കമ്മീഷൻ 18 വയസ്സ് തികഞ്ഞവരോ നിയോജകമണ്ഡലം മാറിയവരോ ഉൾപ്പെടെ പുതുതായി യോഗ്യരായ വോട്ടർമാരെ ചേർത്തുകൊണ്ട് നീതിയുക്തവും സുതാര്യവുമായ വോട്ടിംഗ് പ്രക്രിയ ഉയർത്തിപ്പിടിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ലക്ഷ്യമെന്ന് പറഞ്ഞു.