എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

Update: 2020-04-08 10:36 GMT

ന്യൂഡല്‍ഹി: കുവൈത്തില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മേല്‍ ഇന്ത്യന്‍ എംബസി ചുമത്തുന്ന 5 കുവൈറ്റ് ദിനാറിന്റെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. കുവൈത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഒട്ടേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തയ്യാറാണ്. എന്നാല്‍ ഇന്നത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി ചുമത്തുന്ന അഞ്ചു കുവൈത്ത് ദിനാറിന്റെ സര്‍ട്ടിഫിക്കറ്റ് ഫീസ് അവര്‍ക്കൊരു ഭാരമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനു വേണ്ടി ചുമത്തുന്ന അഞ്ചു ദിര്‍ഹം അഥവാ 1222 രൂപ ഫീസ് ഒഴിവാക്കി കൊടുക്കണം എന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കെ ജീവസാഗറിനും കത്തയച്ചു. 

Tags:    

Similar News