പരിസ്ഥിതി ദിനത്തില്‍ 5000 ഫലവൃക്ഷതൈകള്‍ ഒരുക്കി നടത്തറ ഗ്രാമപ്പഞ്ചായത്ത്
തൃശൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും വിതരണം ചെയ്യുന്നതിന് 5000 ഫലവൃക്ഷതൈകള്‍ ഒരുക്കി നടത്തറ ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ
ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി വൃക്ഷതൈ സജ്ജമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പഞ്ചായത്തിലെ 17 വാര്‍ഡുകളിലേയ്ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നത്.
പത്തോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി 400 തൊഴില്‍ദിനങ്ങള്‍ നല്‍കിയാണ് വൃക്ഷതൈകള്‍ തയ്യാറാക്കിയത്. മാതളം, നീര്‍മരുത്, പേര, നെല്ലി, ജാതി തുടങ്ങി അഞ്ച് തൈകളാണ് വിതരണം ചെയ്യുന്നത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ സഹകരണത്തോടെയാണ് നഴ്‌സറി വൃക്ഷതൈ ഒരുക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായും നഴ്‌സറി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തിയിരുന്നു. പഞ്ചായത്തിലെ തോക്കാട്ടുകര സ്ഥലത്താണ് പ്ലാന്റ് നഴ്‌സറി പ്രവര്‍ത്തിക്കുന്നത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു കോടി ഫല വൃക്ഷതൈകള്‍ നടുവളര്‍ത്തല്‍ മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിലെ ഒരു പ്രധാന പദ്ധതിയാണ്. 202021, 202122 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷമിടുന്നത്. ജില്ലയില്‍ ഈ പദ്ധതിക്ക് ആവശ്യമായ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതും പ്ലാന്റ് നഴ്‌സറിയിലാണ്.