പരിസ്ഥിതി ദിനം: സുരക്ഷ ആവശ്യപ്പെട്ട് ഊര്‍ങ്ങാട്ടീരി ചെക്കുന്ന് താഴ്‌വാര നിവാസികളുടെ ഭവന സമരം
സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതിയുടെ കീഴില്‍ അതാത് വീടുകളില്‍ കുടുംബ സമേതം പ്രതീകാത്കമക ഭവന സമരം നടത്തിയത്.
അരീക്കോട്: പരിസ്ഥിതി ദിനത്തില്‍ ഊര്‍ങ്ങാട്ടീരി ചെക്കുന്ന് താഴ്‌വാര നിവാസികള്‍ സുരക്ഷ ആവശ്യപ്പെട്ട് ഭവന സമരം നടത്തി. സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതിയുടെ കീഴില്‍ അതാത് വീടുകളില്‍ കുടുംബ സമേതം പ്രതീകാത്കമക ഭവന സമരം നടത്തിയത്. ഈ പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത നില നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്.
ഓടക്കയം, വെറ്റിപ്പാറ, കിണറടപ്പ്, തച്ചാംപറമ്പ്, പൂവത്തിക്കല്‍, ചൂളാട്ടി, വേഴക്കോട്, കാറ്റിയാടിപൊയില്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. ഫയര്‍ഫോഴ്സ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വിലയിരുത്തിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. മഴ ശക്തമായാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ മുന്നൊരുക്കം നടത്തുന്നതുമായി ബന്ധപെട്ട് ഊര്‍ങ്ങാട്ടീരി പഞ്ചായത്തും ചര്‍ച്ച നടത്തിയിരുന്നു. സമിതി ഭാരവാഹികളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഗഫൂര്‍ പൂവത്തിക്കല്‍, മുനീര്‍ ഒതായി, കെ എം സലീം പത്തനാപുരം, അബ്ദുല്‍ ലത്വീഫ് ചാത്തല്ലൂര്‍, ലാലു കാട്ടിയാടിപൊയില്‍ നേതൃത്വം നല്‍കി.