പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ കെ സുകുമാരന്‍ നായര്‍ അന്തരിച്ചു

Update: 2021-02-28 03:09 GMT
പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ കെ സുകുമാരന്‍ നായര്‍ അന്തരിച്ചു

പത്തനംതിട്ട: പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാരാമണ്‍ തോട്ടപ്പുഴശ്ശേരി പ്രശാന്തില്‍ എന്‍.കെ സുകുമാരന്‍ നായര്‍ (79) അന്തരിച്ചു.

1994ല്‍ പമ്പാ പരിരക്ഷണ സമിതിയും 2006ല്‍ പൂവത്തൂര്‍ കേന്ദ്രമായി എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സ് സെന്ററും സ്ഥാപിച്ചു. നിലവില്‍ സെന്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ്.പമ്ബ നേരിടുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര ജലമന്ത്രാലയത്തിന്റെ 2019ലെ നാഷണല്‍ വാട്ടര്‍ മിഷന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.'പമ്ബാ നദി: ഒരു പാരിസ്ഥിതികപഠനം', 'പമ്ബാ നദി: പരിസ്ഥിതിയും പരിപാലനവും', 'പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും' തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.




Similar News