സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കോശി എബ്രഹാം ആണ് മരിച്ചത് . കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കോശി എബ്രഹാം ആണ് മരിച്ചത് . കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.
കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നത് ആശങ്കക്ക് ഇടയാക്കുകയാണ് . മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും. സംസ്ഥാനത്ത് 22 പേര്‍ക്കാണ് എലിപ്പനി റിപോര്‍ട്ട് ചെയ്തിരിക്കുന്നത് . ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടുകള്‍ അനുസരിച്ച് ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് . 432 പേരില്‍ രോഗലക്ഷണം കണ്ടെത്തി.