ചാരപ്രവര്‍ത്തനം: അഫ്ഗാനില്‍ പിടിയിലായ ചൈനക്കാരെ നാട്ടിലേക്ക് മടക്കി അയച്ചു

ചൈനയുടെ ചാര ഏജന്‍സിയായ സ്‌റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സ്ത്രീയടക്കം 10 പേരെയാണ് പിടികൂടിയത്.

Update: 2021-01-04 18:54 GMT

കാബൂള്‍: ചാരപ്രവര്‍ത്തനം നടത്തിയതിന് പിടിയിലായ 10 ചൈനീസ് പൗരന്മാരെ അഫ്ഗാനിസ്ഥാന്‍ ജയില്‍ മോചിതരാക്കുകയും രാജ്യം വിടാന്‍ അനുവദിക്കുകയും ചെയ്തു. ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലേക്ക് കൊണ്ടുപോയത്. ഡിസംബര്‍ 10നാണ് ചാരപ്രവര്‍ത്തനം നടത്തിയതിന് ചൈനീസ് പൗരന്‍മാരെ കസ്റ്റഡിയിലെടുത്തത്.


ചൈനയുടെ ചാര ഏജന്‍സിയായ സ്‌റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സ്ത്രീയടക്കം 10 പേരെയാണ് പിടികൂടിയത്. ചാരന്‍മാരെ വിന്യസിച്ചതിന് ബീജിംഗ് മാപ്പ് പറയണമെന്ന വ്യവസ്ഥയില്‍ 10 ചൈനീസ് പൗരന്മാര്‍ക്ക് മാപ്പ് നല്‍കാമെന്ന് അഫ്ഗാനിസ്ഥാന്‍ വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാന്‍ വിട്ടയച്ച 10 ചൈനീസ് ചാരന്മാരുടെ മോചനത്തിന്റെ നിബന്ധനകള്‍ അറിവായിട്ടില്ല.


അഫ്ഗാന്‍പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ കയറാന്‍ 10 പേരെ അനുവദിച്ചതായി കാബൂളിലെ നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ഡിസംബര്‍ 10ന് അഫ്ഗാനിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തപ്പോള്‍ മുതല്‍ ഇവര്‍ തടവിലായിരുന്നു.




Tags:    

Similar News