അവശ്യ സര്‍വ്വീസ് വോട്ടര്‍: കാസര്‍കോഡ് ജില്ലയില്‍ ആദ്യ ദിനം വോട്ട് ചെയ്തത് 308 പേര്‍

Update: 2021-03-30 03:39 GMT

കാസര്‍കോഡ്: അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്കുള്ളവരുടെ വോട്ടിങ്ങ് ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യദിനമായ മാര്‍ച്ച് 28 ന് ജില്ലയില്‍ 308 പേര്‍ പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ 10 പേരും മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരാളും ഉദുമ മണ്ഡലത്തില്‍ 59 പേരും കാഞ്ഞങ്ങാട് 65 പേരും തൃക്കരിപ്പൂര്‍ 173 പേരുമാണ് വോട്ട് ചെയ്്തത്. മാര്‍ച്ച് 30 വരെയാണ് അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം.

അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക. ആബസന്റീസ് വോട്ടര്‍മാര്‍ക്ക് അവരുടെ സര്‍വ്വീസ് ഐഡി കാര്‍ഡോ വോട്ടര്‍ ഐഡി കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളോ സഹിതം പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം.

മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും കാസര്‍കോട് മണ്ഡലത്തില്‍ റവന്യു ഡിവിഷണല്‍ ഓഫീസിലും ഉദുമ മണ്ഡലത്തില്‍ ഉദുമ ഗവ. എല്‍ പി സ്‌കൂളിലും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലുമാണ് പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

പോളിങ് അസിസ്റ്റന്റ്മാര്‍ക്കുള്ള പരിശീലനം ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിങ് ബൂത്തുകളില്‍ നിയമിച്ച പോളിങ് അസിസ്റ്റന്റ്മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 30 ന് രാവിലെ 11 മുതല്‍ അതത് വില്ലേജ് ഓഫിസുകളില്‍ നടക്കും.

Tags:    

Similar News