കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Update: 2024-09-26 04:19 GMT

കാസർകോട് : കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. അപകടത്തെ തുടർന്ന് ചികിൽസയിലിരിക്കേയാണ് മരണം. കഴിഞ്ഞ ഏഴിന് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ ‍ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിൻ്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ദീർഘനാൾ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. കെ കരുണാകരർ ഡിഐസി രൂപീകരിച്ചപ്പോൾ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കെ പി കുഞ്ഞിക്കണ്ണൻറെ മൃതദേഹം 10.30 ന് കണ്ണൂർ ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പയ്യന്നൂരിലേക്ക് കൊണ്ടുപോവും.

Tags:    

Similar News