സ്ഥിരം ലഹരികടത്തുകാരായ 25 പേരെ കരുതല്‍ തടങ്കലിലാക്കും

Update: 2025-04-21 02:32 GMT
സ്ഥിരം ലഹരികടത്തുകാരായ 25 പേരെ കരുതല്‍ തടങ്കലിലാക്കും

തിരുവനന്തപുരം: സ്ഥിരം ലഹരികടത്തുകാരായ 25 പേരെ കരുതല്‍തടങ്കലിലാക്കാന്‍ എക്‌സൈസ് അപേക്ഷ നല്‍കി. സര്‍ക്കാരും ഹൈക്കോടതി ജഡ്ജിമാരും അടങ്ങിയ സമിതി ഇത് അംഗീകരിച്ചാല്‍ ഇവരെ വിചാരണകൂടാതെ പരമാവധി രണ്ടുവര്‍ഷംവരെ തടങ്കലില്‍ പാര്‍പ്പിക്കാനാകും. എക്‌സൈസിന്റെ അപേക്ഷപ്രകാരം ആഭ്യന്തര സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങുന്ന സമിതി പരിശോധിച്ചശേഷമാണ് അന്തിമാനുമതി നല്‍കുക. സംസ്ഥാനത്തേക്ക് വന്‍തോതില്‍ ലഹരി കടത്തുന്നുവെന്ന് കരുതുന്ന 65 പേരുടെ പട്ടികയും തയ്യാറായിട്ടുണ്ട്.

Similar News