റിയാദ് : വ്യാജ കൊറോണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വില്‍പന നടത്തിയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മൂന്നു ഈജിപ്തുകാരും ഒരു സിറിയക്കാരനും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ സ്വകാര്യ ആശുപത്രി ഡോക്ടറാണ്. സ്വദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം രേഖപ്പെടുത്തി വ്യാജ മെഡിക്കല്‍ റിപോര്‍ട്ടുകള്‍ വില്‍പന നടത്തുകയാണ് സംഘം ചെയ്തിരുന്നത്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വില്‍പനയിലൂടെ സംഘം 1,20,000 റിയാല്‍ സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.